തിരുവനന്തപുരം: 67-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടികൾ ഇന്ന് സമാപിക്കും. വൈകിട്ട് നാലു മണിക്ക് സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ മിനി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.കൃഷ്ണൻ കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യാതിഥികളാവും. സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ നരസിംഹു ഗാരി.ടി.എൽ.റെഡ്‌ഡി എന്നിവർ സംബന്ധിക്കും.