nov19d

ആറ്റിങ്ങൽ: യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി വെഞ്ഞാറമൂട് കരുഞ്ഞാത്തി ഗോകുലം മെഡിക്കൽ കോളേജിന് സമീപം വിജയാലയത്തിൽ സ്മൃതി ( 21)​ നെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. ഒക്ടോബർ 4 നായിരുന്നു സംഭവം. ഇടയ്ക്കോട് ഊരുപൊയ്ക പാറവിള വീട്ടിൽ അരവിന്ദി( 25)​നെ പൂവത്തറ തെക്കത് ദേവീ ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് വെട്ടി പരിക്കേൽപ്പിച്ചത്. മുൻ വൈരാഗ്യമാണ് കാരണം.ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുരേഷിന്റെ നിർദ്ദേശപ്രകാരം സി.ഐ ഷാജി,​ എസ്.ഐമാരായ സനൂജ്,​ ജോയി,​ എ.എസ്.ഐ സലിം,​ പൊലീസുകാരായ നിതിൽ,​ ബാലു,​ ഷമീർ എന്നിവരടങ്ങിയ ടീമാണ് അറസ്റ്റു ചെയ്തത്.