പാറശാല:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 103 മത് ജന്മദിനം കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനമായി ആചരിച്ചു.നെയ്യാറ്റിൻകര സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന അനുസ്മരണ ചടങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഒ ഷാജികുമാർ തിരുപുറം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഐ.എൽ.ഷെറിൻ അദ്ധ്യക്ഷത വഹിച്ചു.സർവീസ് സംഘടനാ നേതാക്കളായ സുനിൽകുമാർ,മാരായമുട്ടം ജോണി,അനിൽ.പി.എസ്,ശ്രീകുമാർ,പ്രശാന്ത്, യേശുദാസ്,സുരേഷ്‌കുമാർ,സെറ്റോ താലൂക്ക് ചെയർമാൻ വി.സി. ഷിബുഷൈൻ എന്നിവർ സംസാരിച്ചു.