bjp

തിരുവനന്തപുരം : വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ നിലപാടെടുത്ത ഇരുമുന്നണികളെയും തുറന്നു കാണിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.പുളിമൂട് കവലയിൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ഓഫീസും കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വിമാനത്താവള വികസനം ഉൾപ്പെടെ തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഒ.രാജഗോപാൽ എം.എൽ.എ, ജില്ലാപ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, വൈസ് പ്രസിഡന്റ് വി.ടി. രമ,മുതിർന്ന നേതാവ് കെ.രാമൻപിള്ള, പ്രശസ്ത സിനിമാതാരം കൃഷ്ണകുമാർ, ബി.ഡി.ജെ.എസ് ജില്ലാപ്രസിഡന്റ് എസ്.ആർ.എം അജി,എസ് സന്തോഷ്,അരുൺ തുടങ്ങിയവർ സംസാരിച്ചു.

ചുമതല സി.ശിവൻകുട്ടിക്ക്

നഗരസഭ ഭരണം പിടിച്ചാൽ മുതിർന്ന പ്രവർത്തകർ നേതൃസ്ഥാനത്ത് വരണമെന്ന നി‌ർദ്ദേശത്തെ തുടർന്ന് പൂജപ്പുരയിൽ മത്സര രംഗത്തിറങ്ങിയ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന് പകരം സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി ജില്ലയുടെ പ്രചാരണത്തിന്റെ ചുമതലയേറ്രെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ നഗരസഭയുടെയും ട്രഷറർ ജെ.ആ‌ർ. പദ്മകുമാർ ആറ്രിങ്ങൽ മുനിസിപ്പാലിറ്രിയുടെയും ചുമതല നോക്കും. വർക്കല,നെടുമങ്ങാട്, നെയ്യാറ്രിൻകര മുനിസിപ്പാലിറ്രികൾക്കും സംസ്ഥാന ജില്ലാ നേതാക്കൾ ചുമതല നോക്കും. തിരുവനന്തപുരം കോർപറേഷനോടൊപ്പം നാല് നഗരസഭകളുടെയും ഭരണം പിടിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് വെങ്ങാനൂരിലും യുവമോ‌ർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് കുന്നത്തുകാലിലും മത്സരിക്കുന്നു.