covid

തിരുവനന്തപുരത്ത് : ജില്ലയിൽ 456 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 658 പേർ രോഗമുക്തരായി.നിലവിൽ 5,745 പേരാണു രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ മൂന്നു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാൾ(98), വെങ്ങാനൂർ സ്വദേശി സുരേഷ് കുമാർ(56), തൊളിക്കോട് സ്വദേശിനി അസ്മ ബീവി(75) എന്നിവരുടെ മരണമാണു കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗബാധിതരിൽ 343 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളുള്ള1,444 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇതോടെ ആകെ 25,387 പേർ വീടുകളിലും 136 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലാണ്. 1,431 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.