kas

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്)​ ഓഫീസർ- ട്രെയിനി (സ്ട്രീം 1, സ്ട്രീം 2) തസ്തികയുടെ വിവരണാത്മക പരീക്ഷ ഇന്നു തുടങ്ങും. രാവിലെ 9.30 മുതൽ 12 വരെ ഒന്നാം സെഷനും ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ രണ്ടാം സെഷനും നാളെ രാവിലെ 9.30 മുതൽ 12 വരെ മൂന്നാം സെഷനും നടക്കും. സംസ്ഥാനത്താകെ 19 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. 3190 ഉദ്യോഗാർത്ഥികളാണ് മുഖ്യ പരീക്ഷയ്ക്ക് യോഗ്യത നേടിയിട്ടുള്ളത്.