നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സംവരണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള വിശ്വകർമ്മ മഹാസഭ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നെടുമങ്ങാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ റവന്യു ടവറിലെ താലൂക്ക് ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തി.യൂണിയൻ പ്രസിഡന്റ് തത്തൻകോട് ആർ.കണ്ണൻ ഉദ്ഘടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ വിശ്വകർമ്മ മഹാസഭ നേതാക്കളായ ശാന്ത ബാബു, പുളിമൂട് സജി, ടി.ശ്യാമള, എസ്.ശരത് പ്രസാദ്, ആർ.പി പദ്മാറം, എൻ.കാർത്തികേയൻ,വി.ശിവൻകുട്ടി, ആര്യനാട് കണ്ണൻ, മധു മഞ്ച, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. വിശ്വകർമ്മ മഹാസഭയുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം തഹസിൽദാർ എം.കെ അനിൽകുമാറിന് നേതാക്കൾ സമർപ്പിച്ചു.