karode

പാറശാല : കാരോട് പഞ്ചായത്തിൽ എൽ.ഡി.എഫ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ എൽ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ,സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ,സി.പി. എം പാറശാല ഏര്യാ കമ്മിറ്റി സെക്രട്ടറി അഡ്വ.അജയകുമാർ,എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് മുരളീധരൻ നായർ,എൽ.ജെ.ഡി നേതാവ് കോമള കുമാർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.എഫ്.ലോറൻസ് സ്വാഗതവും,എസ്.ശശിധരൻ നന്ദിയും പറഞ്ഞു.എസ്.ശശിധരൻ പ്രസിഡന്റായും അഡ്വ.എഫ്.ലോറൻസ് കൺവീനറുമായി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.