കിഴക്കമ്പലം: ഉറങ്ങിക്കിടക്കുന്നവരുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുന്നതിൽ കുപ്രസിദ്ധനായ നെല്ലിമറ്റം ഊന്നുകൽ മങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു - 48 ) വിനെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ജനൽപാളി കുത്തി തുറന്ന് വീട്ടിൽ കയറുന്നതാണ് ഇയാളുടെ രീതി.
രണ്ടു മാസം മുമ്പ് ചേലക്കുളം മനാഫിയയിൽ വെള്ളേക്കാട്ട് നസീബിന്റെ ഭാര്യയുടെ ഒന്നേകാൽ പവൻ, കൈതക്കാട് മേക്കോത്ത്പുത്തൻപുര റഹീമിന്റെ ഭാര്യയുടെ രണ്ടര പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പൊലീസ് ഇൻസ്പെക്ടർ വി.ടി.ഷാജൻ, എസ്.ഐ മാരായ കെ.ടി.ഷൈജൻ, ഒ.വി.സാജൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മോഷണക്കേസ്സിലെ പങ്ക് തെളിഞ്ഞത്. തുടർന്ന് കോടതിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എ. അബ്ദുൽ മനാഫ്, കെ. എ നൗഷാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.