photo

നെടുമങ്ങാട് :ജൈവ പച്ചക്കറി വിളകളുടെ വിപണനത്തിനും പ്രചാരണത്തിനും വേണ്ടി 'ഒറ്റമേശ സൗഹൃദ ചന്ത' എന്ന പുത്തൻ ആശയവുമായി ആനാട് കൃഷിഭവനും ഇക്കോഷോപ്പ് കൂട്ടായ്മയും.ഒരു മേശയിൽ ഒത്തിരി ഉല്പന്നങ്ങളും അതിനു പിന്നിലായി കർഷകനും ഉപഭോക്താവും ഇരുന്ന് ആശയവിനിമയം നടത്തി വിലയുറപ്പിക്കുന്നതാണ് ഒറ്റമേശ സൗഹൃദച്ചന്ത.ചീര, പാവൽ, കിഴങ്ങു വർഗങ്ങൾ മുതലായവ അണിനിരത്തി ഒരുക്കിയ ആദ്യ ചന്ത കർഷകരുടെയും ഉപഭോക്താക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ആനാട്കൃഷി ഓഫീസർ എസ്.ജയകുമാർ ആദ്യവില്പന നിർവഹിച്ചു. മൂഴി - ഇര്യനാട് റോഡിന്റെ ഓരത്ത് ജൈവശ്രീ കർഷക ഗ്രൂപ്പിന്റെ സഹകരണത്തോടെയായിരുന്നു സൗഹൃദച്ചന്ത. നൂതനാശയനകളിലൂടെ കൂടുതൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുമെന്ന് ഇക്കോഷോപ്പ് ഭാരവാഹികൾ പറഞ്ഞു. ഇക്കോഷോപ്പ് പ്രസിഡന്റ് ആനാട് ആൽബർട്ട്, കർഷക പ്രതിനിധികളായ ജയചന്ദ്രൻ നായർ, രാജശേഖരൻ നായർ, ജൈവശ്രീ കോ-ഓർഡിനേറ്റർമാരായ സുജാത, ലച്ചു, രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.