cpm-cpi

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗവും ഇന്ന് ചേരും.കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പോയതിനെ തുടർന്ന് എ. വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയുടെ താത്ക്കാലിക ചുമതലയേറ്റെടുത്ത ശേഷം ചേരുന്ന സി.പി.എമ്മിന്റെ ആദ്യ സെക്രട്ടേറിയറ്റ് യോഗമാണ് ഇന്ന് ചേരുന്നത്.

സ്വർണക്കടത്ത് കേസന്വേഷണ വിവാദങ്ങളെക്കുറിച്ച് ഇന്ന് യോഗം ചർച്ച ചെയ്തേക്കും. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന ഇടതുമുന്നണിയുടെ ആരോപണത്തെ ബലപ്പെടുത്തുന്ന പുതിയ സംഭവങ്ങൾ കോടതിയിൽ നിന്നടക്കം ഉണ്ടാവുകയാണ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദരേഖയും വിവാദത്തിന് പുതിയ മാനം നൽകിയിട്ടുണ്ട്.

സി.പി.ഐ നേതൃയോഗത്തിലും പുതിയ സംഭവവികാസങ്ങൾ ചർച്ചയായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായ സ്ഥിതിക്ക് തുടർപ്രവർത്തനങ്ങൾ ഇരുപാർട്ടികളും വിലയിരുത്തും.