k-surendran

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്പോർട്സ് കൗൺസിലിന് ബന്ധമുണ്ടെന്ന പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് കൊടുക്കുമെന്ന് കാട്ടി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതമായ പ്രസ്താവനയാണ് സുരേന്ദ്രൻ നടത്തിയതെന്നും അത് കൗൺസിലിന് അവമതിപ്പുണ്ടാക്കിയെന്നും മേഴ്സക്കുട്ടൻ നോട്ടീസിൽ വ്യക്തമാക്കി.