തിരുവനന്തപുരം:പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്ന വധശ്രമകേസിലെ പ്രതി എയർപോർട്ടിൽ നിന്ന് പൊലീസ് പിടിയിലായി.ബീമാപള്ളി ഈസ്റ്റ് വാർഡ് സദ്ദാം നഗർ പുതുവൽപുരയിടത്തിൽ അർഷാദ് ഖാനാണ് (25) അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
2018ൽ മാണിക്യവിളാകം സ്വദേശി ഷംനാദ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലാം പ്രതിയാണ് ഇയാൾ. പൂന്തുറ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയതത്.സംഭവത്തിനു ശേഷം സൗദിയിലേക്ക് കടന്ന അർഷാദിനെതിരെ പൂന്തുറ പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ കഴിഞ്ഞ 14 ന് സൗദിയിൽ നിന്നും ഡൽഹി അന്താരാഷ്ട്ര എയർപോർട്ടിൽ വന്നിറങ്ങിപ്പോഴാണ് പിടിയിലായത്. പൂന്തുറ പൊലീസ് ഡൽഹിയിലെത്തി പ്രതിയെ ഏറ്റുവാങ്ങി ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു നാലു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.