തിരുവനന്തപുരം :മുട്ടത്തറ,പൂന്തുറ ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്നയാളെ പൊലീസ് പിടികൂടി. മുട്ടത്തറ തരംഗിണി നഗർ പുതുവൽ പുത്തൻ വീട്ടിൽ ബിനുവിനെയാണ് (43)ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) ടീമിന്റെ സഹാത്തോടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പൂന്തുറ എസ്.എച്ച്.ഒ സജികുമാർ എസ് ഐ അനൂപ് ചന്ദ്രൻ ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബാബു, എസ്.സി.പി.ഒ മാരായ വിനോദ്,സജി, ഷിബു,രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.