swapna-suresh

തിരുവനന്തപുരം: ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തായതിൽ കേസെടുക്കുന്നതിനെക്കുറിച്ച് പൊലീസ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ശബ്ദം തന്റേതാണെന്ന് സ്വപ്ന സ്ഥിരീകരിച്ച സാഹചര്യത്തിൽ കേസും അന്വേഷണവും നിയമോപദേശത്തിനു ശേഷം മതിയെന്നാണ് പൊലീസ് നിലപാട്. ശബ്ദരേഖ വ്യാജമല്ലാത്തതിനാൽ കുറ്രകൃത്യമാണോയെന്ന് പൊലീസിന് സംശയുമുണ്ട്. അതേസമയം ശബ്ദരേഖയെക്കുറിച്ച് ഇ.ഡിയും കസ്റ്റംസും അന്വേഷിക്കുന്നുണ്ട്. ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്ന് ജയിൽമേധാവി ഋഷിരാജ്സിംഗ് ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു.