tree

കൊച്ചി: രാജ്യത്തിന്റെ ഹരിതഭംഗി നിലനിറുത്തുക എന്ന യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ സംഘടിപ്പിച്ച ട്രീ ചീയേഴ്‌സ് പരിപാടിയിൽ 1.17 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമാണ് ട്രീ ചീയേഴ്‌സ്. പുതിയ വാഹനങ്ങളുമായെത്തി ഇന്ധനം നിറച്ചവരുടെ പേരിൽ പമ്പുകളിൽ വൃക്ഷത്തൈകൾ നട്ടു. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു. നഗരത്തിന്റെ ശ്വാസകോശം എന്ന പരിപാടി പ്രകാരം 2019-20 ൽ ഇന്ത്യയിലെ 13 നഗരങ്ങളിൽ 80,000 വൃക്ഷത്തൈകൾ നട്ടതായി അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.