കൊല്ലം . സ്കൂൾ വിദ്യാർത്ഥിനികളായ സഹോദരിമാരെ നിരന്തരം പിന്തുടർന്ന് അപമാനിച്ച യുവാവിന് ഒരു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കൊല്ലം തഴുത്തല പുഞ്ചിരിച്ചിറ കോളനി ആതിര മന്ദിരത്തിൽ ബിജുവിനെ (31) കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.
പെൺകുട്ടികളെ സ്ഥിരമായി പിന്നാലെ നടന്ന് ശല്യം ചെയ്യുക, ലൈംഗിക ചേഷ്ടകൾ കാട്ടുക തുടങ്ങിയവ പ്രതി പതിവാക്കിയിരുന്നു. കുട്ടികൾ പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ സ്കൂളിൽ പോയി വരുന്ന വഴിക്ക് കടന്നുപിടിച്ച് പ്രണയാഭ്യർത്ഥന നടത്തി. പിന്നീട് നഗ്നതാ പ്രദർശനവും നടത്തിയെന്നാണ് കേസ്. കൊട്ടിയം പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.