പെരിന്തൽമണ്ണ: കോളേജ് വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വെങ്ങാട് തോട്ടത്തൊടി ഫൈസലിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നാലു വിദ്യാർത്ഥിനികൾ കോളേജിലേക്ക് പരീക്ഷയ്ക്കായി നടന്നുപോകുമ്പോൾ വിജനമായ സ്ഥലത്ത് വച്ച് പ്രതി തന്റെ ബൈക്കിലിരുന്ന് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. കോളേജ് അധികൃതർക്ക് നൽകിയ പരാതി കൊളത്തൂർ സ്റ്റേഷനിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസെടുത്തു. ബൈക്ക് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും കൊളത്തൂർ ഇൻസ്‌പെക്ടർ പി.എം ഷമീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ വിദ്യാർത്ഥിനികൾ തിരിച്ചറിഞ്ഞു. പ്രതി നേരത്തെയും ഇത്തരം കുറ്റങ്ങൾ ചെയ്തിരുന്നതായും ആരും പരാതി നൽകാഞ്ഞതിനാൽ നിയമ നടപടികളിൽപ്പെടാതെ പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.