local-body-election-resul

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പിനായി ജില്ലയിൽ ആകെ 14,416 നാമനിർദേശ പത്രികകൾ ലഭിച്ചു. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ആകെ പത്രികകളിൽ 10,772 എണ്ണവും ഗ്രാമ പഞ്ചായത്ത് വാർഡുകളിലാണ്. ബ്ലോക്ക് പഞ്ചായത്തിൽ 1,160 എണ്ണവും ജില്ലാ പഞ്ചായത്തിൽ 232 എണ്ണവും ലഭിച്ചു.തിരുവനന്തപുരം കോർപറേഷനിലേക്ക് 1,034 പത്രികകളാണു സമർപ്പിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റികളിൽ 1,218 പത്രികകൾ ലഭ്യമായി. പത്രികാ സമർപ്പണത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത്, 5348 എണ്ണം.