മുടപുരം :എൽ.ഡി.എഫ് കിഴുവിലം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ അദ്ധ്യക്ഷതയിൽ പുരവൂർ റിവർവ്യൂ ഹാളിൽ നടന്ന കൺവെൻഷനിൽ അഡ്വ.ബി.സത്യൻ എം.എൽ.എ,ആർ. സുഭാഷ്,സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്,ജി .വേണുഗോപാലൻ നായർ,എ.അൻവർഷാ, കെ.ഷാജി,അഡ്വ.ശൈലജ ബീഗം,കവിതാ സന്തോഷ്,ആർ. ശ്രീകണ്ഠൻ നായർ, എസ്. അനിൽ,എസ്.ചന്ദ്രൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായി സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷായെയും ജനറൽ കൺവീനറായി സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം എസ്. അനിലിനെയും തിരഞ്ഞെടുത്തു.