lal

മോഹൻലാൽ - ബി. ഉണ്ണികൃഷ്ണൻ ചിത്രം 'ആറാട്ട്' അണിയറയിൽ ഒരുങ്ങുകയാണ്. നെയ്യാറ്റിൻകര ഗോപനായി നടൻ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഒരു കൺസെപ്ട് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. ഒരു കപ്പ് ചായയും അതിനടുത്ത് ഒരു തോക്കുമായി ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന ലാലിനെയാണ് ചിത്രത്തിൽ കാണാനാകുക. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രം പകർത്തിയത്. ആറാട്ടിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. സായ് കുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.