jagadheesh

ഏറെ വ്യത്യസ്തമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. കൊവിഡ് കാലമാണ്. ഭീഷണി ഒഴിഞ്ഞിട്ടേയില്ല. കരുതൽ മറക്കാനും പാടില്ല. പക്ഷേ, എന്നു കരുതി വോട്ട് ചെയ്യാതെ വീട്ടിലിരിക്കാൻ പാടില്ല. ജനാധിപത്യ സംവിധാനത്തിൽ വോട്ട് എന്നു പറയുന്നത് നമ്മുടെ ഏറ്റവും വലിയ അധികാരമാണ്. പൗരന് വിപുലമായ അധികാരങ്ങളുണ്ടെങ്കിലും അത് എളുപ്പത്തിൽ പ്രവർത്തികമാക്കാൻ കഴിയുന്നത് വോട്ട് തന്നെയാണ്.

ഈ പ്രതികൂല സാഹചര്യത്തിൽ വോട്ടു രേഖപ്പെടുത്തുമ്പോൾ നാം നമ്മുടെ കടമ ഒരു വെല്ലുവിളിയായിട്ട് ഏറ്റെടുത്ത് നിർവഹിച്ചുവെന്ന് അഭിമാനിക്കാൻ കഴിയും.

നമ്മൾ വോട്ടു ചെയ്തില്ലെങ്കിലും തിരഞ്ഞെടുപ്പ് നടക്കും. ആരെങ്കിലും ജയിക്കും എന്നൊന്നും ചിന്തിക്കരുത്. നമ്മൾ വോട്ട് രേഖപ്പെടുത്തുന്ന സ്ഥാനാർത്ഥി ജയിച്ചാലും പരാജയപ്പെട്ടാലും നമ്മുടെ ആഗ്രഹം നമ്മൾ പ്രകടിപ്പിച്ചു കഴിഞ്ഞുവെന്നതിൽ സന്തോഷിക്കണം.