തിരുവനന്തപുരം: മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും സി.പി.എം നേതാവുമായിരുന്ന പി. ഗോവിന്ദപ്പിള്ള വിടവാങ്ങിയിട്ട് നാളെ ഒമ്പത് വർഷം തികയുന്നു.ഓർമ്മദിനത്തിൽ രാവിലെ 9മണിക്ക് പെരുന്താന്നിയിലെ വസതിയിൽ സ്മൃതിദീപം തെളിയിക്കും. രാവിലെ 11ന് പ്രസ്ക്ലബ്ബിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പി.ജി അനുസ്മരണപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിക്കും. ചരിത്രകാരൻ ഡോ.കെ.എൻ. പണിക്കർ ചെയർമാനായ പി.ജി സംസ്കൃതികേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്കൃതികേന്ദ്രം സെക്രട്ടറി കെ.സി. വിക്രമൻ അഭ്യർത്ഥിച്ചു.