urmila

ഒരു നർത്തകിയുടെ ആത്മരോദനം എന്ന ക്യാപ്ഷനോടെ നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണി പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. കലാകാരൻമാരോടുള്ള അവഗണനയെ കുറിച്ചാണ് ഊർമ്മിളയുടെ വാക്കുകൾ. തങ്ങൾ പഠിപ്പിച്ചു കഴിഞ്ഞാലും പണം ചോദിച്ച് വാങ്ങണം, നൃത്തം കഴിഞ്ഞാൽ പണം ചോദിക്കരുത് അത് ഇൻസൽട്ട് ആണ്, അമ്പല കമ്മിറ്റിക്കാരും പറയും ഇവിടെ ശക്തിയുള്ള ദേവിയാണ് പണം ചോദിച്ചാൽ കോപിക്കും എന്നിങ്ങനെ തരംതാഴ്ത്തലുകളെ കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്.

ഊർമിള ഉണ്ണിയുടെ കുറിപ്പ്:

ഒ​രു​ ​ന​ർ​ത്ത​കി​യു​ടെ​ ​ആ​ത്മ​രോ​ദ​നം!
സ​ത്യം​ ​പ​റ​യാ​ല്ലോ​ ..​ ​പ​ണം​ ​ത​ന്നെ​ ​പ്ര​ശ്നം!
ക​ലാ​കാ​ര​ന്മാ​രോ​ടു​ള്ള​ ​അ​വ​ഗ​ണ​ന​ ​ഇ​ന്നോ​ ​ഇ​ന്ന​ലെ​യോ​ ​തു​ട​ങ്ങി​യ​ത​ല്ല.​ ​നി​ങ്ങ​ളൊ​രു​ ​പ​ല​ച​ര​ക്കു​ക​ട​യി​ൽ​ ​ക​യ​റി​യാ​ൽ​ ​സാ​ധ​നം​ ​വാ​ങ്ങി​യാ​ൽ​ ​ഉ​ട​ൻ​ ​പ​ണം​ ​കൊ​ടു​ക്ക​ണം,​ ​ഹോ​ട്ട​ലി​ൽ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചാ​ലും​ ​ഉ​ട​നെ​ ​ത​ന്നെ.​ ​ഗ​വ​ൺ​മെ​ന്റ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ജോ​ലി​ക്ക് ​മാ​സം​ ​ആ​ദ്യം​ ​ശ​മ്പ​ളം​ ​കി​ട്ടും​ ​പ്രൈ​വ​റ്റു​ ​ക​മ്പ​നി​ക്കാ​ർ​ക്കും​ ​കി​ട്ടും.​ ​കൂ​ലി​ ​പ​ണി​ക്കാ​ർ​ക്ക് ​അ​തത് ​ ​ദി​വ​സം​ ​ത​ന്നെ​ ​പ​ണം​ ​കി​ട്ടും.​ ​പ​ക്ഷെ​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​ക്ലാ​സ്സെ​ടു​ത്തു​ ​ക​ഴി​ഞ്ഞാ​ൽ​ ​ചോ​ദി​ച്ചാ​ലെ​ ​പ​ണം​ ​കി​ട്ടു.​ ​അ​തും​ ​അ​വ​രു​ടെ​ ​വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ,​ ​സ്‌​ക്കൂ​ളാ​വ​ശ്യ​ങ്ങ​ൾ​ ​എ​ല്ലാം​ ​ക​ഴി​ഞ്ഞ് ​മാ​സം​ ​പ​കു​തി​യാ​വു​മ്പോ​ൾ​ ​മാ​ത്രം.
ഇ​പ്പോ​ൾ​ ​ലോ​ക്ക്ഡൗ​ൺ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​പ​ണ​ത്തി​നു​ ​ബു​ദ്ധി​മു​ട്ടാ​യി.​ ​പ​ക്ഷെ​ ​അ​തു​ ​തു​ട​ക്ക​ത്തി​ൽ​ ​മാ​ത്രം.​ ​ഇ​പ്പോ​ൾ​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും,​ ​ഹോ​ട്ട​ലു​ക​ളി​ലും​ ​ഒ​രു​ ​തി​ര​ക്കു​ ​കു​റ​വും​ ​ഇ​ല്ല.​ ​പ​ക്ഷെ​ ​ഡാ​ൻ​സും,​ ​പാ​ട്ടും​ ​പ​ഠി​പ്പി​ക്കു​ന്ന​ ​അദ്ധ്യാ​പ​ക​ർ​ക്ക് ​കു​ട്ടി​ക​ളെ​ ​കി​ട്ടാ​തെ​യാ​യി.​ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ ​പ​ഠി​പ്പി​ക്കു​ന്ന​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ഇ​ത് ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ടാ​യി.​ ​കാ​ര​ണം​ ​ഈ​ ​വ​ർ​ഷം​ ​സ്‌​ക്കൂ​ളു​മി​ല്ല,​ ​യു​വ​ജ​നോ​ത്സ​വ​വും​ ​ഇ​ല്ല.​ ​മി​ടു​ക്കു​ള്ള​വ​ർ​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സ്സു​ക​ൾ​ ​തു​ട​ങ്ങി.​ ​അ​തൊ​ന്നു​മ​റി​യാ​ത്ത​ ​കു​റേ​ ​പാ​വ​ങ്ങ​ളു​ണ്ട്.​ ​അ​വ​രു​ടെ​ ​കാ​ര്യ​മാ​ണ് ​ക​ഷ്ടം.​ ​ര​ണ്ടു​ ​ദി​വ​സം​ ​മു​ൻ​പ് ​ക​ണ്ണൂ​രി​ൽ​ ​ഒ​രു​ ​നൃ​ത്താ​ദ്ധ്യാ​പ​ക​ൻ​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ ​കൊ​ണ്ട് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു.
പി​ന്നെ​ ​കു​റെ​ ​ഓ​ൺ​ലൈ​ൻ​ ​നൃ​ത്തോ​ത്സ​വ​ങ്ങ​ൾ​ ​ഉ​ണ്ട്.​ ​അ​തി​ലേ​ക്ക് ​പ​ല​രും​ ​ക്ഷ​ണി​ക്കും.​ ​ഡാ​ൻ​സ് ​വേ​ഷം​ ​വി​സ്ത​രി​ച്ചു​ ​ത​ന്നെ​ ​ധ​രി​ക്ക​ണം.​ ​പിറ​കി​ൽ​ ​ക​റു​ത്ത​ ​ക​ർ​ട്ട​ൻ,​ ​ന​ട​രാ​ജ​ ​വി​ഗ്ര​ഹം,​ ​വി​ള​ക്ക് ​ഒ​ക്കെ​ ​നി​ർ​ബ​ന്ധം.​ ​പ​ക്ഷെ​ ​പ​ണം​ ​പ​ല​രും​ ​കൊ​ടു​ക്കി​ല്ല.​ ​പ​ണം​ ​ചോ​ദി​ച്ചു​ ​പോ​യാ​ൽ​ ​പി​ന്നെ​ ​അ​തു​ ​വ​ഴ​ക്കി​ലെ​ ​അ​വ​സാ​നി​ക്കു.​ ​മാ​ത്ര​മ​ല്ല​ ​ന​മ്മ​ള​റി​യാ​തെ​ ​ന​മ്മു​ടെ​ ​ഐ​റ്റ​വും,​ ​പാ​ട്ടും​ ​മോ​ഷ​ണം​ ​പോ​വു​ക​യും​ ​ചെ​യ്യും​ ​ല​ക്ഷ​ങ്ങ​ൾ​ ​ചെല​വാ​ക്കി​ ​റെ​ക്കോ​ഡ് ​ചെ​യ്ത​വ​ ​ആ​രൊ​ക്കെ​യോ​ ​കൈ​ക്ക​ലാ​ക്കി​യി​രി​ക്കും.
എ​ങ്കി​ലും​ ​ക​ല​യോ​ടു​ള്ള​ ​ആ​വേ​ശം​ ​കൊ​ണ്ട് ​പാ​വ​ങ്ങ​ൾ​ ​ഒ​രു​ ​വേ​ദി​ക്കാ​യി​ ​പ​ല​രേ​യും​ ​സ​മീ​പി​ക്കും.​ ​പ​ക്ഷെ​ ​പ​ണം​ ​ചോ​ദി​ക്ക​രു​ത് ​ഇ​ൻ​സ​ൽ​ട്ട് ​ആ​ണ​ത്രേ​!​ ​പി​ന്നെ​ ​ചാ​രി​റ്റി​ ​'​ ​എ​ന്നൊ​രു​ ​വാ​ക്കും​ ​പ​റ​യും​ ​!​ ​പ​ല​ ​അ​മ്പ​ല​ ​ക​മ്മി​റ്റി​ക്കാ​രും​ ​പ​റ​യും​ ​ഇ​വി​ടെ​ ​ശ​ക്തി​യു​ള്ള​ ​ദേ​വി​യാ​ണ് ​പ​ണം​ ​ചോ​ദി​ച്ചാ​ൽ​ ​കോ​പി​ക്കും,​ ​ഉ​ഗ്ര​മൂ​ർ​ത്തി​യാ​ണ് ​എ​ന്നൊ​ക്കെ​…​

urmila

​നൃ​ത്താ​ഭ​ര​ണ​ങ്ങ​ളു​ടെ​യും,​ ​വ​സ്ത്ര​ങ്ങ​ളു​ടെ​യും​ ​വി​ല​ ​ക​ട​ക്കാ​ര​നോ​ട് ​ക​ടം​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല​ ​എ​ന്നൊ​ക്കെ​യു​ള്ള​ ​കാ​ര്യം​ ​ഓ​ർ​ക്കാ​തെ​ ​പാ​വം​ ​ന​ർ​ത്ത​കി​ ​കി​ട്ടി​യ​തും​ ​വാ​ങ്ങി​ ​മ​ട​ങ്ങും,​ ​ദേ​വി​യു​ടെ​ ​ഉ​ഗ്ര​ത​യും​ ​ഓ​ർ​ത്ത്!​ ​അ​പ്പോ​ഴും​ ​ജ​ന​സ​മു​ദ്ര​ങ്ങ​ളു​ടെ​ ​ക​യ്യ​ടി​ ​അ​വ​രു​ടെ​ ​കാ​തി​ൽ​ ​മു​ഴ​ങ്ങും.​ ​അ​വ​ർ​ ​വേ​ദി​യി​ൽ​ ​അ​ലി​ഞ്ഞു​ ​ചേ​ർ​ന്ന് ​ഈ​ശ്വ​ര​നു​ ​സ​മ​ർ​പ്പി​ച്ച​ ​ക​ലയെ ​ഓ​ർ​ത്ത് ​അ​വ​ൾ​ ​ആ​ത്മ​നി​ർ​വൃ​തി​ ​പൂ​കും.​ ​അ​താ​ണ് ​ക​ലാ​കാ​രി​യു​ടെ​ ​സം​തൃ​പ്തി​ !