തിരുവനന്തപുരം: സംസ്ഥാന ജി.എസ്. ടി വകുപ്പിന്റെ കീഴിൽ പഴയ വാറ്ര് നികുതിയുടെയും മറ്റും ഒറ്രത്തവണ കുടിശിക തീർപ്പാക്കാനുള്ള ആംനസ്റ്രി സ്കീമിൽ ഓപ്ഷൻ നവംബർ 30 വരെ നൽകാം. വാറ്ര് നികുതി, സി.എസ്.ടി, ആഡംബര നികുതി, സർചാർജ്, കാർഷികാദായ നികുതി, കെ.ജി.എസ്.ടി എന്നിവ കുടിശികയാക്കിയവർക്കാണ് ഇതിനുള്ള അവസരം. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. ഒരുമിച്ച് അടയ്ക്കുന്നവർക്ക് നികുതി കുടിശികയുടെ 60 ശതമാനവും മറ്രുള്ളവർക്ക് 50 ശതമാനം ഇളവ് ലഭിക്കും. 2005ന് ശേഷമുള്ള നികുതി കുടിശികയ്ക്കാണ് ഇളവ് കിട്ടുക. നിലവിൽ അപ്പീൽ നൽകിയവർക്കം മുമ്പ് ഓപ്ഷൻ നൽകി ഭാഗികമായോ മുഴുവനായോ അടയ്ക്കാൻ കഴിയാത്തവർക്കും ഓപ്ഷൻ നൽകാം. ഓപ്ഷൻ സമർപ്പിക്കാൻ www.keralataxes.govin എന്ന സൈറ്രിൽ രജിസ്റ്രർ ചെയ്യണം.