തിരുവനന്തപുരം :പ്രായമായവരിൽ ഫലപ്രദമായ ആശയവിനിമയത്തിനായി കോഗ്‌നിറ്റീവ് ഹെൽത്ത് മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നാഷണൽ ഇൻസ്റ്റ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) വെബിനാർ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10.30 മുതൽ 11.30 വരെ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്ജ് സംസാരിക്കും.നിഷിലെ ആഡിയോളജി ആൻഡ് സ്‌പീച്ച് ലാംഗ്വേജ് പാതോളജി വകുപ്പ് മേധാവി ഡോ.വിനീത മേരി ജോർജ്ജ് വെബിനാർ നയിക്കും.വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://nidas.nish.ac.in/be-a-participant എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾ http://nidas.nish.ac.in എന്ന വെബ്‌സൈറ്റിലോ 0471 2944675 എന്ന നമ്പരിലും ലഭ്യമാണ്.