തിരുവനന്തപുരം: കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന തിരുവനന്തപുരത്തുനിന്ന് നാഗർകോവിൽ വഴി തിരുച്ചിറപ്പള്ളിക്കുള്ള പ്രതിദിന എക്സ്‌പ്രസ് ട്രെയിൻ സർവീസ് 30ന് പുനരരാംഭിക്കും. നമ്പർ 02627/02628. രാവിലെ 11.35ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 7.55ന് തിരുച്ചിറപ്പള്ളിയിലെത്തും. മടക്കം രാവിലെ 7ന് . തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 3.20നെത്തും.