തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 393 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 611 പേർ രോഗമുക്തരായി. നിലവിൽ 5525 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ മൂന്നു പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.വർക്കല സ്വദേശിനി ആനന്ദവല്ലി(64), നഗരൂർ സ്വദേശിനി സുഹറാ ബീവി(76), കടയ്ക്കാവൂർ സ്വദേശി സുരേഷ്(53) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 285 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്.
പുതുതായി നിരീക്ഷണത്തിലായവർ - 1872
ആകെ നിരീക്ഷണത്തിലുള്ളവർ - 25796
ഇന്നലെ രോഗമുക്തി നേടിയവർ - 611
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1639
ചികിത്സയിലുള്ളവർ - 5525