തിരുവനന്തപുരം :ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പൂർത്തീകരിച്ച ഷാനിബാ ബീഗത്തെ മുരുക്കുംപുഴ ലയൺസ് ക്ലബ്ബും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയും നേതൃത്വത്തിൽ ആദരിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി. ആർ കോ ഒാർഡിനേറ്റർ എം .ജെ .എഫ് ലയൺ ഏ. കെ ഷാനവാസ് ഉദ്ഘാടനം ചെയ്തു.കെ.എസ് അജിത്കുമാർ, ലയൺ ഷാജിഖാൻ, ലയൺ മോഹൻദാസ്,അജിത മോഹൻദാസ്, സ്റ്റാൻലി ഗോമസ്, ലൈബ്രറി സെക്രട്ടറി വി. വിജയകുമാർ, ലൈബ്രറേറിയൻ ജോർജ് ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.