തിരുവനന്തപുരം: ഒരേവാർഡിൽ മത്സരിക്കാൻ ഒരേ പേരിൽ ഒന്നിലധികം പേരുണ്ടെങ്കിൽ സ്വന്തം പേരിൽ ചില്ലറ മാറ്റങ്ങൾ വരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാനാർത്ഥികൾക്ക് അനുമതി നൽകി. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. പേരിനൊപ്പം ഡോക്ടർ, അഡ്വക്കേറ്റ് തുടങ്ങിയ പദങ്ങളോ, നാട്ടിൽ അറിയപ്പെടുന്ന മറ്റേതെങ്കിലും പേരോ കൂട്ടിച്ചേർക്കാം. നാമനിർദ്ദേശപത്രികയിൽ ഇക്കാര്യം ചേർത്തിട്ടില്ലെങ്കിൽ പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ 23ന് വൈകിട്ട് മൂന്നിന് മുമ്പ് പ്രത്യേക അപേക്ഷ വരണാധികാരിക്ക് നൽകണം. ഈ പേരാകും ബാലറ്റ് പേപ്പറിലുണ്ടാവുക.