തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം നടത്തുന്ന എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ്.സി, എസ്.ടി ക്വോട്ടയിൽ സീറ്റ് ഒഴിവുണ്ട്. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 24ന് വകുപ്പിൽ നേരിട്ട് ഹാജരാകണം.
കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ ഇക്കണോമിക്സ് പഠനവകുപ്പിൽ ഒന്നാം വർഷ എം.എ ഇക്കണോമിക്സ് (സി.എസ്.എസ്) എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവ്. അർഹരായിട്ടുള്ളവർ അസൽ രേഖകളുമായി നവംബർ 23ന് രാവിലെ 10ന് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ 0471 - 2308309, 9446361223
കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ കേരളപഠന വിഭാഗത്തിൽ ഒന്നാം വർഷ എം.എ മലയാളസാഹിത്യം, കേരളപഠനം, മാദ്ധ്യമപഠനം (സി.എസ്.എസ്) എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഓരോ സീറ്റ് ഒഴിവ്. അർഹരായിട്ടുളളവർ അസൽ രേഖകളുമായി നവംബർ 27ന് മുമ്പ് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ 9847343971.
കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാം വർഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്) എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവ്. അർഹരായിട്ടുളളവർ അസൽ രേഖകളുമായി നവംബർ 24ന് രാവിലെ 10ന് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ 0471 - 2308839, 09446533386.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കോഴിക്കോട് ഗവ.ലാ കോളേജിൽ അദ്ധ്യയന വർഷത്തിൽ ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിൽ സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്പെക്ടസ് അനുസരിച്ചുളള എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും പ്രവേശനസമയത്ത് ഹാജരാക്കണം. പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുളള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. ഫോൺ: 0495 2730680.
കുസാറ്റ്: എം.ടെക് സ്പോട്ട് അഡ്മിഷൻ
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫിസിക്കൽ ഓഷ്യനോഗ്രാഫി വകുപ്പ് നടത്തുന്ന എം.ടെക് (ഓഷൻ ടെക്നോളജി) കോഴ്സിൽ വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 25ന് രാവിലെ 10.30ന് കൊച്ചി ഫൈൻ ആർട്സ് അവന്യുവിലുള്ള സ്കൂൾ ഒഫ് മറൈൻ സയൻസസിലെ ഫിസിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിൽ നടക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽരേഖകളും ഫീസും സഹിതം വകുപ്പ് ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് dpo.cusat.ac.in. ഫോൺ: 0484 2363950.
കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ എം.ടെക് റഗുലർ (കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ്/ സോഫ്ട്വെയർ എൻജിനിയറിംഗ്) കോഴ്സുകളിൽ വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. admissions.cusat.ac.in/ cs.cusat.ac.in ൽ നൽകിയിട്ടുള്ള ഗൂഗിൾഫോമിൽ 22 ന് വൈകിട്ട് 5ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2862301; ഇമെയിൽ cs.cusat.ac.in
ഹെൽത്ത് ആൻഡ് ഫിറ്റ്നസ് മാനേജ്മെന്റ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ
തിരുവനന്തപുരം: കാര്യവട്ടത്ത് പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ, ലക്ഷ്മീഭായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് മാനേജ്മെന്റ് (പി.ജി.ഡി.എച്ച്.എഫ്.എം) 1വർഷത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാർക്കോടുകൂടിയ ബിരുദം. പ്രായപരിധി: ജൂലായ് 1 നകം 30 വയസ്. അപേക്ഷ ഓൺലൈനായി സമ൪പ്പിക്കേണ്ട അവസാന തീയതി 23 വൈകിട്ട് 5 വരെ. പരീക്ഷാ കേന്ദ്രം - തിരുവനന്തപുരം സായ് എൽ.എൻ.സി.പി.ഇ. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.sailncpe.in ഫോൺ: 0471-2412189.