തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ കേന്ദ്രങ്ങൾ അടച്ച് പൂട്ടാനുള്ള തിരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമുകൾ അടച്ച് പൂട്ടുന്നതിനാണ് സാമൂഹ്യ നീതി വകുപ്പ് തിരുമാനിച്ചിരിക്കുന്നത്. തൃശൂരിലെ രാമപുരത്ത് നിർമിച്ച നിർഭയ ഷെൽട്ടർ ഹോമിലേക്ക് ഇവരെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ പെട്ടന്നുള്ള മാറ്റങ്ങൾ അന്തേവാസികൾ എത്രമാത്രം ഉൾക്കൊള്ളാനാകുമെന്നതടക്കമുള്ള കാര്യങ്ങളിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇവിടെ താമസിക്കുന്ന ചില കുട്ടികളിൽ ഭിന്നശേഷിക്കാരും, മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവരുമുണ്ട്