jos-k-mani-

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് എമ്മിന്റെ ഒൗദ്യോഗികചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് അനുവദിക്കും. അതേസമയം ജോസഫ് വിഭാഗം 'ചെണ്ട"യുമായി മത്സരിക്കേണ്ടിവരും.

കോടതിവ്യക്തമായ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് രണ്ടില ചിഹ്നം ജോസ് മാണി വിഭാഗത്തിന് നൽകുന്നത്. അതേസമയം ജോസഫ് വിഭാഗം കോടതി ഉത്തരവിന് സ്റ്റേ വാങ്ങിയാൽ തീരുമാനം പഴയ മട്ടിൽ ചെണ്ടയും ടേബിൾ ഫാനുമാകും. കമ്മിഷന്റെ അന്തിമതീരുമാനം 23ന് വൈകിട്ടുണ്ടാകും.

തദ്ദേശതിരഞ്ഞെടുപ്പിൽ സമാജ് വാദി ഫോർവേഡ് ബ്ളോക്ക് പാർട്ടിക്ക് അലമാരയും ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടിക്ക് ഗ്യാസ് സ്റ്റൗവും ചിഹ്നമായി അനുവദിച്ചു. സ്ഥാനാർത്ഥികൾക്ക് പാർട്ടികളുടെ ഒൗദ്യോഗിക ചിഹ്നം അനുവദിക്കുന്നതിന് ചുമതലപ്പെട്ട ഭാരവാഹികളുടെ നിർദ്ദേശക്കത്ത് 23ന് വൈകിട്ട് 3ന് മുമ്പ് നൽകണം. സ്വതന്ത്രർക്കുള്ള ഒരു ചിഹ്നത്തിന് ഒന്നിൽ കൂടുതൽ ആവശ്യക്കാരുണ്ടായാൽ നറുക്കെടുക്കും.