covid-

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ തദ്ദേശതിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ഇത് സംബന്ധിച്ച നിർദേശം ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡേ ജില്ലാ കളക്ടർമാർക്ക് നൽകി. മെഡിക്കൽ കോളേജുകൾ ഉൾപ്പടെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്. ആരോഗ്യവകുപ്പിന്റെ വാഹനങ്ങളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദേശമുണ്ട്.