തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കളക്ട്രേറ്റുകളിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾ, വരണാധികാരികളുടെ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകൾ എന്നിവ അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അത്യാവശ്യ സന്ദർഭത്തിലല്ലാതെ അവധി അനുവദിക്കില്ല.