തിരുവനന്തപുരം:വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 6ന് ക്രിസ്തു രാജ തിരുസ്വരൂപത്തിന്റെ പ്രദക്ഷിണം നടക്കും. വെട്ടുകാട് പള്ളിയിൽ നിന്ന് ചെറുവെട്ടുകാട്,കണ്ണാന്തുറ,കൊച്ചുവേളി ഇടവകകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരിച്ച് ദേവാലയത്തിൽ എത്തിച്ചേരും.പ്രദക്ഷിണത്തിന് നടക്കുന്ന സന്ധ്യവന്ദന പ്രാർത്ഥനകൾക്ക് മലങ്കര കത്തോലിക്ക തിരുമേനി നേതൃത്വം നൽകുമെന്ന് ഇടവക വികാരി റവ. ഡോ.ജോർജ്ജ് ഗോമസ് അറിയിച്ചു.