navas

ശാസ്താംകോട്ട: എക്സൈസ് ഇൻസ്പെക്ടർ എസ്.ഷിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പോരുവഴി അമ്പലത്തും ഭാഗം ചാങ്ങയിൽ കാവ് തേമ്പ്രായിൻ മീനത്തേതിൽ പഞ്ചായത്ത് കുളത്തിനു സമീപത്ത് നിന്നുമാണ് 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്.വിജനമായ പ്രദേശങ്ങളും കായൽ തീരങ്ങളും കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കോട പിടികൂടിയത്. പ്രിവിന്റീവ് ഓഫീസർമാരായ എസ്.വിനയകുമാർ, എസ് .രതീഷ് കുമാർ,​ സിവിൽ ഓഫീസർമാരായ വിജു, അൻഷാദ്, ജയലക്ഷ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.