കോട്ടക്കൽ:പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി.എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീൻ (32) ആണ് കോടതിയിൽ ഹാജരായത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കോട്ടയ്ക്കൽ പൊലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്തംബർ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ പ്രതിയെ ഒരു ദിവസം മാത്രമാണ് കസ്റ്റഡിയിൽ ലഭിച്ചത്. ഇൻസ്പെക്ടർ പ്രദീപ് കുമാർ, സി.പി.ഒ മാരായ കൈലാസ്, സുജിത്ത്, രതീഷ് എന്നിവരാണ് ആണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.പോക്സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
പരാതിക്കാരിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതടക്കം വിവിധസ്റ്റേഷനുകളിലായി പത്തോളം കേസുകൾ ഇയാൾക്കെതിരെയുണ്ടന്ന് പൊലീസ് പറഞ്ഞു.