പാലോട്: നാടൻ തോക്ക് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. വേങ്കോല്ല പോട്ടോമാവ് സജ്ഞയ് ഭവനിൽ സജിയെയാണ് റൂറൽ എസ്.പിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാജച്ചാരായം വാറ്റിയ കേസിലും ഇയാൾ പ്രതിയാണ്.
നെടുമങ്ങാട് എക്സൈസ് സംഘം വനത്തിൽ നടത്തിയ തെരച്ചിലിൽ ചാരായം വാറ്റിയിരുന്ന ഒരാളെ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നാണ് നാടൻ തോക്ക് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്നു മൂന്ന് പേർ ആറ്റിൽ ചാടി രക്ഷപെട്ടിരുന്നു. ഇതിൽ ഒരാൾ സജിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നെടുമങ്ങാട് ഡിവൈ.എസ്.പി സുമേഷിന്റെ നിർദ്ദേശാനുസരണം സി.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐമാരായ സജു, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.