മട്ടന്നൂർ: ഹോംഗാർഡിനെ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഒരാളെ മട്ടന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. മുഴക്കുന്ന് സ്വദേശി സൽമാൻ ഹാരിസിനെ (24)യാണ് മട്ടന്നൂർ സി.ഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം മട്ടന്നൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് ഹോം ഗാർഡ് ജോസഫിനെ സംഘം തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തത്. പിടിയിലായ സൽമാൻ ഹാരിസിനെ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കൂടെയുണ്ടായിരുന്ന മറ്റു പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.