കിളിമാനൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കിളിമാനൂരിലെ ആദ്യകാല നേതാവും സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറിയും പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എം. ജയദേവൻ മാസ്റ്ററുടെ ഇരുപത്തിയാറാമത് ചരമ വാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുഷ്പാർച്ചന നടത്തി. സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണൻ നായർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി മുരളി, ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ, ബി.സത്യൻ എം.എൽ.എ ,ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ സ്ഥാനാർത്ഥി എസ്.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ നിർമ്മിച്ച പുതിയ ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ സ്വാഗതവും എം.ഷാജഹാൻ നന്ദിയും പറഞ്ഞു.