sndp

ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം അഴൂർ ശാഖ കുടുംബ സമ്മേളനവും പ്രതിഭാ സംഗമവും അഴൂർ കാർത്തിക മിനി ഒാഡിറ്റോറിയത്തിൽ നടന്നു.ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം പ്രസിഡന്റ് സി.ത്യാഗരാജന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരുസന്ദേശ പ്രഭാഷണവും യോഗം കൗൺസിലർ ഡി.വിപിൻരാജ് സംഘടന സന്ദേശവും നൽകി.എസ്.എസ്.എൽ.സി - പ്ളസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്കു യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉപഹാരങ്ങളും യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ശാഖാ സെക്രട്ടറി വി.സിദ്ധാർത്ഥൻ, ശ്രീനാരായണ വൈദിക സംഘം സംസ്ഥാന സമിതിയംഗം ബിജു പോറ്റി, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക പ്രകാശ്, യൂണിയൻ പ്രതിനിധി അഴൂർ ജയൻ, ശാഖാ യോഗം ഭാരവാഹികളായ ടി. ബാബു, ബിജു പണ്ടാരവിള, ശിവകുമാർ, തുളസി, ജയസുബാർ, മൂലയിൽ ബാബു, അനുരാജ്, ദേവദാസൻ, ദൈവദശകം ശാഖാ യോഗം ഭാരവാഹികളായ ശശി,രാജൻ,സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. കുടുംബ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 നിർദ്ധന കുടുംബങ്ങൾക്കുള്ള തുടർചികിത്സാസഹായം ശാഖാ ഭാരവാഹികൾക്ക് സി.വിഷ്ണുഭക്തൻ കൈമാറി.