tax

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതിയായ ആംനസ്റ്റി-2020 ൽ 30 നകം ഓപ്ഷൻ സമർപ്പിക്കണം.

ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന കേരള മൂല്യവർദ്ധിത നികുതി , കേന്ദ്ര വില്പന നികുതി , ആഡംബര നികുതി, സർചാർജ് , കാർഷിക ആദായ നികുതി , കേരള പൊതു വില്പന നികുതി നിയമങ്ങൾ പ്രകാരം കുടിശികയുള്ള വ്യാപാരികൾക്കാണ് അപേക്ഷിക്കാൻ അവസരം. ഓപ്‌ഷൻ സമർപ്പിക്കാൻ www.keralataxes.gov.in ൽ രജിസ്റ്റർ ചെയ്യണം.
ഈ നിയമങ്ങളിൽ പ്രഖ്യാപിക്കുന്ന അവസാനത്തെ ആംനസ്റ്റി പദ്ധതിയായതിനാൽ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അഭ്യർത്ഥിച്ചു.