neyyattinkara

നെയ്യാറ്റിൻകര:നായർ സർവീസ് സൊസൈറ്റിയുടെ നായക സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറിനെ ആങ്കോട് എൻ.എസ്.എസ് കരയോഗം ആദരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് യൂണിയൻ ഓഫീസിൽ നേരിട്ടെത്തിയാണ് കരയോഗ ഭാരവാഹികൾ ആദരവ് രേഖപ്പെടുത്തിയത്.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ, എൻ. എസ്.എസ് ഇൻസ്‌പെക്ടർ എസ്.മഹേഷ് കുമാർ കരയോഗ വൈസ് പ്രസിഡന്റ് എം.സുരേഷ് കുമാർ,ഭരണസ മിതി അംഗങ്ങളായ രാധാകൃഷ്ണൻ നായർ,ശ്രീകുമാർ,ബൈജു കുമാർ,സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.