ds

വർക്കല:ചെമ്മരുതിയിൽ വിവിധ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.ചെമ്മരുതി പഞ്ചായത്ത് കോവൂരിലെ കോൺഗ്രസ് മുൻ വാർഡ് മെമ്പർ കവിതയുടെ നേതൃത്വത്തിലാണ് 50-ഓളം പേർ ബി.ജെ.പിയിൽ അംഗമായത്.സംസ്ഥാന ജനറൽ സെക്രട്ടറി സി.ശിവൻകുട്ടി,നേതാക്കളായ വെള്ളാഞ്ചിറ സോമശേഖരൻ,എ.അജു ലാൽ,തച്ചോട് സുധീർ,സജീവ് മുല്ലനലൂർ,ചാവർകോട് ഹരിലാൽ,ശശീന്ദ്രൻ തച്ചോട് തുടങ്ങിയവർ സംസാരിച്ചു.

നഗരസഭയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബി.ഡി.ജെ.എസ് .ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം,ബി.ജെ.പി. സംസ്ഥാന സമിതി അംഗങ്ങളായ ചെറുവയ്ക്കൽ ജയൻ,ആലംകോട് ദാനശീലൻ,വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് എ.അജു ലാൽ,സുനിൽകുമാർ എസ്.കെ.എം.രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.