വർക്കല : കനാലിൽ പോത്തിനെ കുളിപ്പിക്കുന്നതിനിടെ ചെളിയിൽ അകപ്പെട്ട ഫാം ഹൗസ് ജീവനക്കാരൻ മരിച്ചു. വർക്കല പുന്നമൂട് തൊട്ടിക്കല്ല് റോഡ് വിള വീട്ടിൽ ഉണ്ണികൃഷ്ണൻ (43) ആണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞദിവസം സന്ധ്യയോടെ നടയറ പാലത്തിനുസമീപം കനാലിലാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വർക്കല ഫയർ ഫോഴ്സ് എത്തി ഇയാളെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. നടയറയിലെ സ്വകാര്യ ഫാം ഹൗസിലെ ജീവനക്കാരനായിരുന്നു.