madyam

തിരുവനന്തപുരം: ആപ്പ് വഴി രജിസ്റ്റർ ചെയ്യാതെ ബിവറേജസിന്റെ ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം നൽകുമെന്ന പ്രചാരണം തെറ്റാണെന്ന് മാനേജിംഗ് ഡയറക്ടർ സ്പർജൻകുമാർ അറിയിച്ചു. അങ്ങനെയൊരു നിർദ്ദേശം നൽകിയിട്ടില്ല. ആപ്പ് വഴിയുള്ള സംവിധാനം മാറ്റുന്നത് തീരുമാനിക്കേണ്ടത് സർക്കാരാണ്. വെള്ളിയാഴ്ച നെറ്റിൽ തകരാർ ഉണ്ടായതിനാൽ പലയിടത്തും ആപ്പ് വഴി രജിസ്റ്റർ ചെയ്യുന്നതിൽ തടസം നേരിട്ടു. ഇതോടെയാകാം വ്യാജ പ്രചാരണമുണ്ടായത്.