sahajan

മാള: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകൻ ബൈക്കിടിച്ച് മരിച്ചു. അന്നമനട ആര്യംപറമ്പ് ഐരാണിത്തറ സഹജനാണ് (52) മരിച്ചത്. അന്നമനട പഞ്ചായത്തിലെ പുറക്കുളം പാലത്തിന് സമീപം എടയാറ്റൂരിൽ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡ് സ്ഥാപിച്ച ശേഷം വഴിയരികിൽ നിൽക്കുമ്പോഴാണ് ബൈക്കിടിച്ചത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സി.പി.എം പ്രവർത്തകനായ ഇയാൾ തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: ലത. മക്കൾ: ഹരിത, ശ്രീഹരി, ഹരിപ്രിയ. മരുമകൻ: സനീഷ്.