dd

മട്ടന്നൂർ: തളിപറമ്പിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ.പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. ഖത്തറിൽ നിന്ന് കണ്ണൂരിൽ എത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്.

ലോക്ക്ഡൗണിന് തൊട്ടുമുമ്പാണ് ഇയാൾ മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു.മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനിൽ കെട്ടിവെക്കാനും പിതാവ് ശ്രമം നടത്തിയിരുന്നു. അച്ഛൻ ഭീഷണിപ്പെടുത്തിയതിനാലാണ് ബന്ധുവായ പത്താം ക്ലാസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നൽകിയതെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് അന്വഷണത്തിൽ നിർണായക വഴിത്തിരിവായത്.