covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4989 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 639 പേരുടെ ഉറവിടം വ്യക്തമല്ല. 60,210 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. 9.59 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 58,09,226 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ഇന്നലെ 25 പേരുടെ മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 2022 ആയി. ഇന്നലെ 6719 പേരുടെ പരിശോധനാഫലം നെഗറ്റീവായി. നിലവിൽ 66,856 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവർ 4,88,437. നിരീക്ഷണത്തിലുള്ളവർ 3,18,079.